Wednesday, 5 June 2024

 നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ 60-ാം വാർഷികാഘോഷവും യാത്രയയപ്പും പ്രതിഭാ സംഗമവും ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യഭാഷണം നടത്തി. സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ പി. ഗീത , എസ്. ശ്യാംലാൽ , ഒ .പ്രേമ എന്നിവർക്കുള്ള ഉപഹാരം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നൽകി. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ. അമ്പിളി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.സി. സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലയിലെ മികച്ച ഗൈഡ്സ് യൂണിറ്റിനും ക്യാപ്റ്റൻ സി.ശില്പ യ്ക്കും  എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികൾക്കും എൻ.എം.എം.എസ് വിജയിക്കും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷവല്ലിപ്പടിക്കൽ,  ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു , വികസന സ്ഥിരം സമിതി അധ്യക്ഷ അമൽസരാഗ, പഞ്ചായത്ത് അംഗങ്ങളായ കെ.സി. രാജൻ ,മോളി വി.പി എന്നിവർ ഉപഹാരം നൽകി ആദരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി എൻ.എം സുനിൽകുമാർ, ഇടത്തിൽ ശിവൻ, ടി.കെ. വിജയൻ, ടി. കുഞ്ഞിരാമൻ,ടി.യു സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.ടി രമേശൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.



ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക - പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു.....








No comments:

Post a Comment